Posts

Showing posts from 2011

നിശബ്ദ താഴ്വരയുടെ വിശുദ്ധിയില്‍.....

Image
എന്നും പച്ച പുതച്ചു നില്‍ക്കുന്ന മഴകാടുകളുടെ മായാജാലം, കന്യാവനങ്ങളുടെ വിശുദ്ധിയാര്‍ന്ന നിശബ്ദ താഴ്വര അതാണ്‌ സൈലന്‍റ് വാലി. നിബിഡവും വന്യവുമായ പച്ചപ്പിലൂടെ ഈ മഴക്കാടുകള്‍ നമ്മെ മോഹിപ്പിക്കുന്നു. ആര്‍ദ്രമായ മഴക്കാടുകളെ അടുത്തറിയാന്‍, ജൈവ വ്യവിധ്യത്തിന്‍റെ അപാരത അനുഭവിച്ചറിയാന്‍  ഞങ്ങളുടെ എട്ടംഗ സംഘം യാത്രയായി.
പാലക്കാട് നിന്നും എണ്പതു കിലോമീറ്റര്‍ അകലെയുള്ള സൈലന്‍റ് വാലിയിലേക്കുള്ള യാത്ര തന്നെ ദൈര്‍ഘ്യമേറിയതായിരുന്നു. എറണാകുളത്തു നിന്നും ഷോര്‍ണൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് ട്രെയിനില്‍, തുടര്‍ന്ന് ബസില്‍ മണ്ണാര്‍ക്കാടെക്ക്. അവിടെന്നു അട്ടപ്പാടിയിലെക്കുള്ള ബസില്‍ കയറി സൈലന്‍റ്വാലിയുടെ പ്രവേശന കവാടമായ മുക്കാലിയില്‍ ഇറങ്ങി. കാടിന്‍റെ നനുത്ത തണുപ്പില്‍, വളഞ്ഞു പുളഞ്ഞു പോവുന്ന ചുരം റോഡ്‌ പകരുന്ന ആവേശം ചെറുതല്ല. കാട്ടുവള്ളികള്‍ തൂങ്ങി നില്‍ക്കുന്ന വന്മരങ്ങള്‍ , പകരുന്ന കാടിന്‍റെ വശ്യ ഭംഗി സഞ്ചാരികളെ  വിസ്മയിപ്പിക്കും. അതിരാവിലെ എറണാകുളത്തു നിന്നും തിരിച്ച ഞങ്ങള്‍ വൈകുന്നേരമായതോടെ മുക്കാലിയില്‍ എത്തി ചേര്‍ന്നു. സൈലന്‍റ് വാലിയിലേക്കുള്ള സന്ദര്ശനത്തിന് മുക്കാലിയില്‍ ഉള്ള അസി. വൈല്‍ഡ്‌ ലൈഫ് വാ…

വന്യ സൗന്ദര്യം തേടി..ആനത്താരിയിലൂടെ..

Image
തിരക്കുകളെ മറന്നുള്ള യാത്രകളോരോന്നും, ഓര്‍ക്കാന്‍ ഏറെ  ഇഷ്ടപ്പെടുന്നിടത്തെക്കായിരിക്കും.  ചുട്ടുപൊള്ളുന്ന നഗരത്തില്‍നിന്ന് കാടിന്‍റെ കുളിരിലേക്കുള്ള പ്രയാണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജോലിത്തിരക്കിന്‍റെ മുള്‍മുനയില്‍ നിന്ന് വിടുതല്‍ വാങ്ങി, പുലര്‍ച്ചെ വീട്ടിലേക്കു പോവാന്‍ ഒരുങ്ങവേ, ഒരു നിമിത്തം എന്നോണം ആണ് ഇ-മെയില്‍ പരിശോധിക്കാന്‍ തോന്നിയത്. കുറച്ചു ദിവസമായി തുറക്കാതിരുന്ന ഇന്‍ബോക്സ് തുറന്നു നോക്കവേ കണ്ടു, സംസ്ഥാന വനം വകുപ്പിന്‍റെ വന്യജീവി കണക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ വോളന്‍റ്യര്‍  ആയി എന്നെ തെരഞ്ഞെടുത്തു കൊണ്ടുള്ള അറിയിപ്പ്. അവസാന ദിവസമായ അന്ന് പത്തു മണിക്കാണ് ഒരു ദിവസത്തെ പരിശീലനത്തിനായി മലയാറ്റൂര്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തേണ്ടത്. അന്ന് തന്നെ ഇത് തുറന്നു വായിച്ചു നോക്കാന്‍ തോന്നിയതിനെ നിമിത്തം എന്നലാതെ മറ്റെന്താണ് പറയുക? രാത്രി ജോലി കഴിഞ്ഞു ആകെ ക്ഷീണിതന്‍  ആണ്, ഇനി പകല്‍ ഉറങ്ങാനും പറ്റില്ല, എന്നാലും രണ്ടാമതൊന്നു ആലോചിക്കാതെ പുറപെട്ടു. ഇ-മെയിലിന്‍റെ പ്രിന്‍റ് എടുത്തു കൃത്യ സമയത്ത് അവിടെ എത്തി. ഉച്ചയോടെ ട്രെയിനിംഗ് കഴിഞ്ഞു, ഇടമലയാര്‍ ഫോറെസ്റ്റ് റേഞ്ച്യില്‍ ആ…

മേഘങ്ങളെ ചുംബിച്ചു ചെമ്പ്രയിലേക്ക്..

Image
യാത്രകള്‍, കേവലമൊരു ആഘോഷമോ  വിനോദമോ എന്നതിലുപരി  ഹൃദയ  സ്പര്‍ശിയായ,  വിശാലമായ    അനുഭവങ്ങളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. ഹൃദയത്തില്‍ നിറയുന്ന ആ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ളതായിരുന്നു. പ്രകൃതിയുടെ ആത്മാവായ വനത്തിലേക്കുള്ളതായിരുന്നു. തനിച്ചും സുഹൃത്തുക്കളോടോപ്പവും നടത്തിയ പല യാത്രകളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് അത് മാത്രമായിരുന്നു.  പച്ച പുതച്ച പടിഞ്ഞാറന്‍ മലനിരകള്‍ക്കിടയില്‍, റാണിയെ പോലെ വാഴുന്ന "വയനാട്"  യാത്രകളെ സ്നേഹികുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല. അവിടേക്കുള്ള ഓരോ യാത്ര കഴിയുമ്പോളും ചെമ്പ്രമല എന്നില്‍ നഷ്ടബോധം ഉണര്‍ത്തി കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടാവും. നിരവധി തവണ തീരുമാനിച്ചിട്ടും നടക്കാതെ പോയ മലകയറ്റം  ഈ തവണ എന്തായാലും നടത്തണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ ആണ് ഞങള്‍  (ഞാനും, ഉണ്ണിയും, അനൂപും, സാഗര്‍  )  നാലംഗ സംഘം   മലകളുടെ റാണിയെ കീഴടക്കാന്‍ പുറപ്പെട്ടത്.       ശനീയാഴ്ച രാവിലെ എറണാകുളത്തു നിന്ന് പുറപെട്ട ഞങ്ങളുടെ ലക്‌ഷ്യം 2 ദിവസത്തെ വയനാടന്‍ ട്രിപ്പ്‌ ആയിരുന്നു. രാവിലെ 6.50 ന്‌ പുറപ്പെടുന്ന എറണാകുളം - കണ്ണൂര്‍ ഇന്‍റെ൪സിറ്റിയില്‍ നേരെ കോഴി…