Posts

Showing posts from 2014

ദേവ ഭൂമിയില്‍

Image
ഏറെ നാളുകളായി എന്റെ ചിന്തകള്‍  ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഹിമ ശൃംങ്ഖങ്ങളിലായിരുന്നു. അനിര്‍വചനീയമായ സ്വപ്നങ്ങളില്‍, ഹിമപര്‍വ്വതങ്ങളുടെ മഹാനിരകളിലൂടെ താപസ്സനെ പോലെ, രാത്റിയെന്നോ പകലെന്നോ ഇല്ലാതെ എത്ര എത്ര തവണ ഞാന്‍ അലഞ്ഞു നടന്നിട്ടുണ്ട്. വിരാമമില്ലാതെ അതെന്റെ മനസ്സിനെ കുടഞ്ഞുകൊണ്ടിരുന്നു. പലപ്പൊഴായി തീരുമാനിച്ച യാത്റകള്‍ ഓരോ കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഓരോരുത്തര്ക്കും അവരുടെതായ തടവറകള്‍ ഉണ്ട്. ഒടുവില്‍ എന്റെ തടവറയുടെ അഴികള്‍ തകര്‍ത്തുകൊണ്ട് ഹിമാലയത്തിന്റെ താഴ്വരയിലേക്കുള്ള ദൂരം മുഴുവന്‍ ഞാന്‍  ഏകനായി പിന്നിട്ടിരിക്കുന്നു എന്ന  ആത്യന്തികമായ തിരിച്ചറിവ് പ്രചോദനപരമായ ആത്മവിശ്വാസവും സന്തോഷവും എന്നില്‍ നിറച്ചിരിക്കുന്നു.
ഉത്തര്‍പ്രദേശ്‌ വിഭജിച്ചു രൂപികരിച്ചതാണ് ഉത്തരാഖണ്ട് എന്ന സംസ്ഥാനം. രണ്ടായിരാമാണ്ട്‌ നവംബറില്‍ ഉത്തരാഞ്ചല്‍ എന്ന് ആദ്യ പേരായ ഉത്തരാഖണ്ട്, ഇന്ത്യയിലെ ഇരുപത്തി ഏഴാമത്തെ സംസ്ഥാനമായി നിലവില്‍വന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള തപോവനങ്ങളും, പര്‍വ്വതങ്ങളും ഇവിടെയാണ്‌ എന്ന് തിരിച്ചറിയുംബോഴാണ് "ദേവഭൂമി " എന്ന വാകിന്റെ പ്രസക്തി കൂടുതല…

ഇന്ദ്രിയാതീതം .. വാരണാസി

Image
വാരാണസി, ആത്മീയത അലതല്ലുന്ന തീരം. കാശി എന്നും ബനാറസ്‌ എന്നും പല പേരുകള്‍. വിശ്വാസമോ ആത്മീയതയോ അല്ല യാത്രികനെന്ന നിലയില്‍ അതിന്‍റെചരിത്രപ്രാധാന്യവും പൈതൃകവുമാണ് അവിടെക്കുള്ള യാത്രയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. യാത്രകള്‍ എന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലല്ലോ, വ്യത്യസ്ഥ ദേശങ്ങളിലൂടെ പലതരം അനുഭവങ്ങളിലൂടെ പൈതൃകങ്ങളിലേക്കും സംസ്കൃതിയിലെക്കുംകൂടി നീളുന്നവയാണ് എന്റെ യാത്രകൾ.
ഇന്ത്യയുടെ ആധ്യാത്മിക സാംസ്കാരത്തിന്‍റെ പ്രതീകമായ വാരണാസിയിലേക്കുള്ള യാത്ര, ആഴമേറിയ ചിന്തോദ്ധീപകങ്ങളായ ഒരുപിടി അനുഭവങ്ങളാണ് എനിക്ക് നല്കിയത്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുക ഇന്ത്യയെ മുഴുവന്‍ അറിയുക എന്ന ലക്‌ഷ്യവുമായാണ് വാരാണസിയിലേക്കും യാത്ര തിരിച്ചത്. മുംബൈ-വാരണാസി-ലക്നൗ എന്നിങ്ങനെ ആയിരുന്നു സഞ്ചാരപാത. മുംബൈയില്‍ ഒട്ടനവധി തവണ പോയിട്ടുള്ളതാണെങ്കില്‍കൂടി, ഉത്തരേന്ദ്യയിലേക്കുള്ള യാത്രകളില്‍ അവിടെയെത്തി ആത്മസുഹൃത്ത് കൂടിയായ ഫാദര്‍ ഫ്രാന്‍സിസിന്‍റെ അനുഗ്രഹം വാങ്ങിയശേഷമേ യാത്രതുടരുക പതിവുള്ളു. മുംബൈ പവായിലുള്ള കല്യാണ്‍രൂപത ബിഷപ്പ് ഹൗസിലെ ചാന്‍സലര്‍ ആണ് അദ്ദേഹം.

മുംബൈയില്‍ കൂടുതല്‍ യാത്രകളൊന്നും തീരുമാനിച്ചിരുന്നില്ല, എങ്കിലും രാ…