Posts

സ്‌മൃതി ശൈലം.....റായ്‌ഗഡ്

Image
മഴയെന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും ഇവിടെയെത്തണം.  ഇവിടെ, മഹാരാഷ്ട്രയിലെ റായിഗഡിലെ മലമുകളിൽ. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ വിസ്മയ നഗരത്തിൽ.., പഴങ്കഥകളുറങ്ങുന്ന  ഗിരിശൃംഗങ്ങളുടെ മുകളിൽ. നാട്ടിലെ പെയ്തൊഴിയലിന്റെ കാല്പനിക സൗന്ദര്യമല്ല ഇവിടെ മലമുകളിലെ മഴയ്ക്ക്. ഏതു നിമിഷവും കാർമേഘങ്ങൾ നിങ്ങളെ ഇരുട്ടിലാക്കാം .. പിന്നാലെ  രൗദ്രഭാവം പൂണ്ട് തുള്ളിക്കൊരുകുടം പോലെ മഴയെത്തും.. അത് നിങ്ങളെ ഭയപ്പെടുത്തും, വേദനിപ്പിക്കും.
കൊങ്കൺ പാതയിലൂടെ മഴയാത്ര എല്ലാ വർഷവും പതിവുള്ളതാണ്. പിന്നിട്ടതൊക്കെയും ഏകാന്ത യാത്രകളായിരുന്നു. മഴയുടെ സംഗീതത്തിനൊപ്പമുള്ള ഏകാന്തയാത്രകളിൽ കൃത്യമായ ലക്ഷ്യസ്ഥാനം എന്നത് പതിവില്ല.  എന്നാൽ പതിവിനു വിപരീതമായി സുഹൃത്തിനോടൊപ്പമുള്ള ഈ  മഴയാത്രയിൽ   റായിഗഡിലെ ശിവജിയുടെ സാമ്രാജ്യ നഗരം തന്നെയായിരുന്നു പ്രധാന ലക്‌ഷ്യം.  'രാജാവിന്റെ' എന്നർത്ഥമുള്ള റായ്‌ഗഡ്, ഛത്രപതി ശിവജിയുടെ തലസ്ഥാനമായിരുന്നു. ഇരുപതോളം കോട്ടകൾ പണിതിട്ടുള്ളതും നൂറു കണക്കിന് കോട്ടകളുടെ അധിപനുമായിരുന്ന ശിവജി ചക്രവർത്തിയായി അഭിഷിക്തനായതും മരണം വരെ കഴിഞ്ഞതും ഈ സ്വപ്ന സൗധത്തിലാണ്.റായ്…

പ്രശാന്തതയുടെ ചിറകടികൾ...

Image
ബാല്യത്തിലെ ഓർമ്മകളിൽ ഏറ്റവും മിഴിവാർന്നു നില്കുന്നത് കിളികളെ തേടിയുള്ള യാത്രകളാണ്. പക്ഷികളെയും അവയുടെ ഒഴിഞ്ഞ കൂടുകളും തേടി, കാടും കാവും താണ്ടി ഞാൻ ഏറെ അലഞ്ഞിട്ടുണ്ട്. സമപ്രായക്കാരായ കുട്ടികൾ അവരുടേതായ കളികളിലും വിനോദങ്ങളിലും മുഴുകുമ്പോൾ പക്ഷികളെത്തേടിയുള്ള യാത്രയിലായിരുന്നു ഞാൻ. തുന്നാരന്റെയും, കാട്ടുപുള്ളിന്റെയും തൂക്കണാംകുരുവിയുടെയും..മറ്റും ..മറ്റും ഒഴിഞ്ഞ കൂടുകൾ ഒരേ അത്ഭുതത്തോടെ, യാതൊരു വിവേചനവും കൂടാതെ എന്റെ പേരമരം ഏറ്റുവാങ്ങിയിരുന്നു. ഒരിക്കലും തിരിച്ചെത്തില്ലെന്ന് ഉറപ്പുണ്ടായിട്ടും ആ കൂടുകൾക്കുള്ളിലെ കിളിയൊച്ചകൾക്ക് വേണ്ടി കാതോർത്തു. പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിക്കിലും തിരക്കിലും ആ ചിറകടിയൊച്ചകൾ ഞാൻ കേൾക്കാതെയായി. വേഷപ്പകർച്ചകൾക്കിടയിൽ വിഷാദരോഗം കത്തി നിന്നിരുന്ന കാലങ്ങളിൽ യാത്രകളായിരുന്നു കൂട്ട്. പക്ഷെ ആ ഭൂതകാലം തരണം ചെയ്ത് വർത്തമാന കാലത്തിലേക്ക് എത്തിപെട്ടപ്പോഴും യാത്രകളോടൊപ്പം കിളികാഴ്ചകളും കിളിനാദങ്ങളും ഉള്ളിന്റെയുള്ളിൽ ചേർത്തുവെച്ചു. ക്യാമറയോ ബൈനോക്കുലറോ സ്വന്തമാക്കാൻ കഴിയുന്നതിനും മുൻപേ തട്ടേക്കാടും ഭൂതത്താൻകെട്ടിലും കാട്ടുവഴികളിലൂടെ കിളിയൊച്ചകൾക്ക് പിന്നാലെ വെറുതെ അല…