Posts

Showing posts from November, 2011

നിശബ്ദ താഴ്വരയുടെ വിശുദ്ധിയില്‍.....

Image
എന്നും പച്ച പുതച്ചു നില്‍ക്കുന്ന മഴകാടുകളുടെ മായാജാലം, കന്യാവനങ്ങളുടെ വിശുദ്ധിയാര്‍ന്ന നിശബ്ദ താഴ്വര അതാണ്‌ സൈലന്‍റ് വാലി. നിബിഡവും വന്യവുമായ പച്ചപ്പിലൂടെ ഈ മഴക്കാടുകള്‍ നമ്മെ മോഹിപ്പിക്കുന്നു. ആര്‍ദ്രമായ മഴക്കാടുകളെ അടുത്തറിയാന്‍, ജൈവ വ്യവിധ്യത്തിന്‍റെ അപാരത അനുഭവിച്ചറിയാന്‍  ഞങ്ങളുടെ എട്ടംഗ സംഘം യാത്രയായി. പാലക്കാട് നിന്നും എണ്പതു കിലോമീറ്റര്‍ അകലെയുള്ള സൈലന്‍റ് വാലിയിലേക്കുള്ള യാത്ര തന്നെ ദൈര്‍ഘ്യമേറിയതായിരുന്നു. എറണാകുളത്തു നിന്നും ഷോര്‍ണൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് ട്രെയിനില്‍, തുടര്‍ന്ന് ബസില്‍ മണ്ണാര്‍ക്കാടെക്ക്. അവിടെന്നു അട്ടപ്പാടിയിലെക്കുള്ള ബസില്‍ കയറി സൈലന്‍റ്വാലിയുടെ പ്രവേശന കവാടമായ മുക്കാലിയില്‍ ഇറങ്ങി. കാടിന്‍റെ നനുത്ത തണുപ്പില്‍, വളഞ്ഞു പുളഞ്ഞു പോവുന്ന ചുരം റോഡ്‌ പകരുന്ന ആവേശം ചെറുതല്ല. കാട്ടുവള്ളികള്‍ തൂങ്ങി നില്‍ക്കുന്ന വന്മരങ്ങള്‍ , പകരുന്ന കാടിന്‍റെ വശ്യ ഭംഗി സഞ്ചാരികളെ  വിസ്മയിപ്പിക്കും. അതിരാവിലെ എറണാകുളത്തു നിന്നും തിരിച്ച ഞങ്ങള്‍ വൈകുന്നേരമായതോടെ മുക്കാലിയില്‍ എത്തി ചേര്‍ന്നു. സൈലന്‍റ് വാല...