പ്രകൃതിയുടെ ആത്മാവ് തേടി ഒരു യാത്ര...
എന്‍റെ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. അത്കൊണ്ടു തന്നെ അവയോരോന്നും അത്രമേല്‍ എനിക്ക് പ്രിയപെട്ടതുമാണ്. ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് പോവുമ്പോള്‍ കണ്ടതിനെക്കാള്‍ മനോഹരമാണ് ഇവയെന്ന് തോന്നും. പല തവണ മാറ്റി വയ്ക്കപെട്ട യാത്രയായിരുന്നു, വണ്ടിപെരിയാറിലേക്ക്. സാഗറിന്‍റെ എട്ടന് (ഹാരിസണ്‍ മലയാളം കമ്പനിയുടെ അസി. മാനേജര്‍ ആണ് "പ്രശസ്ഥ സാഗര്‍ ) വയനാട് നിന്നും വണ്ടിപെരിയാറിലേക്ക് സ്ഥലമാറ്റം ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തീരുമാനിച്ചതാണ്. തീരുമാനിച്ചുറപ്പിച്ച പലരും അവസാന നിമിഷം ഒഴിവായെങ്കിലും, ഞാനും, സാഗറും, അനൂപും വണ്ടിപെരിയാറിലേക്ക് പുറപെടാന്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും കോട്ടയം വഴി കുമളിയിലേക്കുള്ള ബസില്‍ കയറി. രാവിലെ 6.15 നു പുറപെടുന ബസ് 5 മണികൂര്‍ കൊണ്ടു വണ്ടിപെരിയാര്‍ എത്തിച്ചേരും. തലേന്നത്തെ രാത്രി ജോലിയും കഴിഞ്ഞാണ് വണ്ടി കയറിയെന്നതിനാല്‍ മൂന്നുപേരും ഉറക്കത്തിന്‍റെ ആലസ്യത്തിലായിരുന്നു. മുണ്ടക്കയം കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്. നട്ടുച്ചയ്ക്കും കാടിന്‍റെ പച്ചപ്പ...