Posts

Showing posts from November, 2012

സ്വര്‍ഗ്ഗത്തിലേക്ക് ഒരു എത്തിനോട്ടം.

Image
മഞ്ഞും പൂക്കളും നിറഞ്ഞ വശ്യമായ താഴ്വരകളിലൂടെ ആലോചനകളില്ലാതെ, ലക്‌ഷ്യങ്ങള്‍ ഏതുമില്ലാതെ, എന്നിലെ സഞ്ചാരിയിലേക്ക് മാത്രമൊതുങ്ങി അലഞ്ഞു നടക്കുക എന്നത് മാത്രമായിരുന്നു കാശ്മീരിലേക്ക്  തനിയെ നടത്തിയ എന്‍റെയാത്രയ്ക്ക് പ്രേരണയായത്. ജീവിതത്തില്‍ ലഭിക്കുന്ന ഇത്തരം അപൂര്‍വ്വമായ ഇടവേളകളാണ് എന്നെ നയിക്കുന്നത്.  ഡല്‍ഹിയിലെ നഗരാവശിഷ്ടങ്ങള്‍ ക്കിടയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു "സരായ് റോഹില്ല" എന്ന കൊച്ചു റെയില്‍വേസ്റ്റേഷന്‍. രാത്രി ഒന്‍പതരയ്ക്ക് ജമ്മുവിലെക്കുള്ള തുരന്തോ ട്രെയിന്‍ കാത്തു ഇരിക്കുമ്പോള്‍ സ്റ്റേഷനിലെങ്ങും പൂത്തുലഞ്ഞു നില്‍ക്കുന്ന കാശ്മീരി സൌന്ദര്യം കണ്ടു മനസ്സ് നിറഞ്ഞു. കാഷ്മീരികള്‍ ഒരുപാടുണ്ട്. സാമ്പിള്‍ മോശമായില്ല. കാശ്മീരി സൌന്ദര്യം ആസ്വദിച്ചു ബഞ്ചില്‍ ഇരിക്കുമ്പോള്‍ അരികില്‍ നിന്നും ചോദ്യം വന്നു, കാഷ്മീരിലെക്കാണോ " ഇന്ഗ്ലിഷിലുള്ള ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. വിദേശ യുവതി ആണ്, റഷ്യയിലെ മോസ്കോയില്‍ നിന്നുള്ള മരിയ. വാരണാസിയില്‍ നിന്നും വരികയാണ്, 3 കൂടുകാര്കൊപ്പം ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ എ...