Posts

Showing posts from 2013

പ്രശാന്തതയുടെ താഴ്വരകള്‍

Image
ഒരുമനുഷ്യജീവിതം സന്തോഷപൂ ര്‍ണ്ണ മാക്കുവാ ന്‍ തക്ക മനശാന്തി ന ല്‍ കുവാ ന്‍  യാത്രയ്ക്ക്‌ കഴിയും. എന്നെസംബന്ധിച്ചിടത്തോളമാണെങ്കി ല്‍ , ഞാനെ ന്‍റെ യാത്രകളെ അതിയായിസ്നേഹിക്കുകയും, മറ്റെന്തിനെക്കാളുമാധികം യാത്രക ള്‍ ക്കായി മനസ്സി ല്‍  ഇടംകൊടുക്കുകയും ചെയ്തിരിക്കുന്നു. മറ്റെല്ലാ വിചാരങ്ങളി ല്‍  നിന്നും, എന്നെ കുറിച്ച് തന്നെയുള്ള ചിന്തകളി ല്‍ നിന്നും എന്നെ അട ര്‍ത്തി മാറ്റിക്കൊണ്ട്, ഏകാന്തതയുടെ മാധുര്യം തേടിയാണ് ഞാനെ ന്‍റെ  യാത്രകളെല്ലാം ആവിഷ്ക്കരിച്ചത്. പുതിയയാത്ര തീരുമാനിച്ചപ്പോ ള്‍ തന്നെ സുഹൃത്ത് സാഗ ര്‍  കൂടെ  വരുന്നുന്ടെന്നു പറഞ്ഞു. ആഗ്ര, ഡ ല്‍ ഹി, ഷിംല, മനാലി വഴി ലഡാക്കിലേക്കായിരുന്നു യാത്ര തീരുമാനിച്ചത്. എനിക്ക് ഏറെ പ്രിയപ്പെട്ട ശ്രീനഗറിലേക്ക് വരുവാ ന്‍  സാഗ ര്‍  താല്പര്യം പ്രകടിപ്പിക്കാത്തതിനാ ല്‍  അവിടം ഒഴിവാക്കിയാണ് പ്ലാ ന്‍  ചെയ്തിരുന്നത്. എ ന്‍റെ  തീവ്രമായതും ചിരകാലമായി അഭിലഷിച്ചതുമായ ഒരു യാത്രയുടെ സാക്ഷാത്കാരം കൂടിയായിരുന്നു അത്:- ക ല്‍ ക്കയി ല്‍  നിന്നും ഷിംലയിലേക്കുള്ള പൈതൃക തീവണ്ടിയിലൂടെയുള്ള യാത്രയാ...