വശ്യസുന്ദരം; ഇരവികുളം
ഒരു യാത്ര പുറപ്പെടാന്‍ അല്ലെങ്കില്‍ തയ്യാറെടുക്കാന്‍ വേണ്ടിവരുന്ന ചുരുങ്ങിയ കാലയളവ് എത്രയാവാം? ദിവസങ്ങള്‍, ആഴ്ചകള്‍ മാസങ്ങള്‍... ഉത്തരം പലതാവാം. ദിവസങ്ങളും ആഴ്ചകളും നീണ്ട തയ്യാറെടുപ്പോടെ പലയാത്രകളും പോയിടുണ്ട്. കാഷ്മീരിലെക്കുള്ള യാത്രയ്ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പായിരുന്നു. എന്നാല്‍ ഒരു മിനിറ്റിന്‍റെ പോലും ആലോചനയോ തയ്യാറെടുപ്പോ ഇല്ലാതെ ഇരവികുളത്തേക്കുള്ള യാത്ര ചിലര്‍ക്കെങ്കിലും ആശ്ചര്യകരമായി തോന്നാം. സത്യത്തില്‍ ഈ യാത്രയുടെ കാരണഹേതു എന്ന് പറയാവുന്നത് എന്‍റെ പ്രിയ സുഹൃത്ത് സാഗര്‍ ആണ്. മറ്റൊരാവശ്യത്തിനായി തൃശ്ശൂര്‍ക്ക് പോവാനിറങ്ങിയതാണ് ഞാന്‍. പോവുന്നതിനു മുന്‍പേ സാഗറിനെ കാണേണ്ടിയിരുന്നു. ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ ബസ് സ്റ്റേഷനില്‍ എത്തിചേരാം എന്നുപറഞ്ഞിരുന്നു എങ്കിലും പറഞ്ഞിരുന്ന സമയത്തിലും ഒന്നര മണിക്കൂര്‍ വൈകിയാണ് സുഹൃത്തിനു ബസ് സ്റ്റെഷനില് എത്തുവാന്‍ കഴിഞ്ഞത്. ഒരു യാത്രയുടെ അനിവാര്യമായ പരിസമാപ്തി എന്ന് സ്വയം ബോധ്യപെടുത്താന്‍ ശ്രമിച്ചുകൊണ്ട് ആയാത്ര ഉപേക്ഷിച്ചു വീട്ട...