പ്രയാഗിലേക്ക് ഒരു പ്രയാണം..
യാത്രകള്‍, ജീവിതത്തിന്‍റെ പ്രവാഹത്തിനിടയിലുള്ള ക്ഷണികമായ ദ്വീപുകള്‍. അവ ആഴ്ചകളോ മാസങ്ങളോ, മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ളവയോ ആയിക്കൊള്ളട്ടെ, എന്‍റെ ജീവിതവുമായി അവയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെയാണ് ഇതിഹാസഭൂമിയായ അലഹബാദിലേക്ക്, ഒരു വ്യാഴവട്ടകാലത്ത് മാത്രം ആചരിക്കുന്ന കുംഭമേളയിലേക്ക്, ഏകനായി യാത്ര തിരിച്ചത്. അന്ധവിശ്വാസങ്ങളും, പ്രാകൃതമായ ആചാരങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഒരിടം, സ്വാഭാവികമായും ചോദ്യങ്ങളും, നിരുല്സാഹപ്പെടുത്തലുകളും പതിവുപൊലെ..... പക്ഷെ പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളെയും, ദിഗംബര സന്യാസിമാരെയും അടുത്തറിയാനുള്ള, എന്‍റെ ആഴത്തിലുള്ളതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ ആഗ്രഹത്തിനു വിരുദ്ധമായി ഒന്നും തന്നെ കേള്‍ക്കാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല. എന്നെ പിന്തിരിപ്പികാന്‍ ആരെയും അനുവദിച്ചില്ല. എന്‍റെ ജീവിതനേട്ടങ്ങള്‍ ഈ യാത്രകള്‍ മാത്രമാണ്. യാത്രകളില്‍ നിന്ന് വേര്‍തിരിച്ചു ചിന്തിക്കാനോ പറയാനോ കഴിയാത്തവിധം അത്രമേല്‍ അവ എന്നോട് ചുറ്റിപിണഞ്ഞു കിടക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റെഷനില്‍ പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മ...