മേഘങ്ങളെ ചുംബിച്ചു ചെമ്പ്രയിലേക്ക്..
യാത്രകള്‍, കേവലമൊരു ആഘോഷമോ വിനോദമോ എന്നതിലുപരി ഹൃദയ സ്പര്‍ശിയായ, വിശാലമായ അനുഭവങ്ങളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. ഹൃദയത്തില്‍ നിറയുന്ന ആ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ളതായിരുന്നു. പ്രകൃതിയുടെ ആത്മാവായ വനത്തിലേക്കുള്ളതായിരുന്നു. തനിച്ചും സുഹൃത്തുക്കളോടോപ്പവും നടത്തിയ പല യാത്രകളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് അത് മാത്രമായിരുന്നു. പച്ച പുതച്ച പടിഞ്ഞാറന്‍ മലനിരകള്‍ക്കിടയില്‍, റാണിയെ പോലെ വാഴുന്ന "വയനാട്" യാത്രകളെ സ്നേഹികുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല. അവിടേക്കുള്ള ഓരോ യാത്ര കഴിയുമ്പോളും ചെമ്പ്രമല എന്നില്‍ നഷ്ടബോധം ഉണര്‍ത്തി കൊണ്ട് തല ഉയര്‍ത്തി നില്ക്കുന്നുണ്ടാവും. നിരവധി തവണ തീരുമാനിച്ചിട്ടും നടക്കാതെ പോയ മലകയറ്റം ഈ തവണ എന്തായാലും നടത്തണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ ആണ് ഞങള്‍ (ഞാനും, ഉണ്ണിയും, അനൂപും, സാഗര്‍ ) നാലംഗ സംഘം മലകളുടെ റാണിയെ കീഴടക്കാന്‍ പുറപ്പെട്ടത്....








































മനുഷ്യ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്ന അല്ലെങ്കില്‍ നേര്‍കാഴ്ചയുടെ വിസ്മയം വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുകള്‍...
ReplyDeleteമനുഷ്യ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്ന അല്ലെങ്കില്‍ നേര്‍കാഴ്ചയുടെ വിസ്മയം വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുകള്‍...
ReplyDelete