Posts

Showing posts from 2012

സ്വര്‍ഗ്ഗത്തിലേക്ക് ഒരു എത്തിനോട്ടം.

Image
മഞ്ഞും പൂക്കളും നിറഞ്ഞ വശ്യമായ താഴ്വരകളിലൂടെ ആലോചനകളില്ലാതെ, ലക്‌ഷ്യങ്ങള്‍ ഏതുമില്ലാതെ, എന്നിലെ സഞ്ചാരിയിലേക്ക് മാത്രമൊതുങ്ങി അലഞ്ഞു നടക്കുക എന്നത് മാത്രമായിരുന്നു കാശ്മീരിലേക്ക്  തനിയെ നടത്തിയ എന്‍റെയാത്രയ്ക്ക് പ്രേരണയായത്. ജീവിതത്തില്‍ ലഭിക്കുന്ന ഇത്തരം അപൂര്‍വ്വമായ ഇടവേളകളാണ് എന്നെ നയിക്കുന്നത്.  ഡല്‍ഹിയിലെ നഗരാവശിഷ്ടങ്ങള്‍ ക്കിടയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു "സരായ് റോഹില്ല" എന്ന കൊച്ചു റെയില്‍വേസ്റ്റേഷന്‍. രാത്രി ഒന്‍പതരയ്ക്ക് ജമ്മുവിലെക്കുള്ള തുരന്തോ ട്രെയിന്‍ കാത്തു ഇരിക്കുമ്പോള്‍ സ്റ്റേഷനിലെങ്ങും പൂത്തുലഞ്ഞു നില്‍ക്കുന്ന കാശ്മീരി സൌന്ദര്യം കണ്ടു മനസ്സ് നിറഞ്ഞു. കാഷ്മീരികള്‍ ഒരുപാടുണ്ട്. സാമ്പിള്‍ മോശമായില്ല. കാശ്മീരി സൌന്ദര്യം ആസ്വദിച്ചു ബഞ്ചില്‍ ഇരിക്കുമ്പോള്‍ അരികില്‍ നിന്നും ചോദ്യം വന്നു, കാഷ്മീരിലെക്കാണോ " ഇന്ഗ്ലിഷിലുള്ള ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. വിദേശ യുവതി ആണ്, റഷ്യയിലെ മോസ്കോയില്‍ നിന്നുള്ള മരിയ. വാരണാസിയില്‍ നിന്നും വരികയാണ്, 3 കൂടുകാര്കൊപ്പം ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ എ...

നെല്ലിയാമ്പതിയുടെ ഹൃദയത്തിലൂടെ

Image
നെല്ലിയാമ്പതി എന്നാല്‍ സീതാര്‍കുണ്ട്, മാന്‍പാറ തുടങ്ങിയ ചുരുക്കം ചില പ്രദേശങ്ങള്‍ ഉള്‍പെട്ടതാണ് എന്ന മിഥ്യധാരണ വച്ചു പുലര്‍ത്തുന്ന, എന്നെ പോലുള്ള ചിലരെങ്കിലുമുണ്ട് എന്ന് എനിക്ക് ബോധ്യപെട്ടത് ഈ യാത്രയിലൂടെയാണ്. മുന്‍പ് പോയിട്ടുള്ളതിനാല്‍ ചില മുന്‍വിധികളോടെയാണ്‌ യാത്രയ്ക്ക് തയ്യാറെടുത്തത്. എന്‍റെ സങ്കല്പങ്ങള്‍ക്കും, കരുതലുകള്‍ക്കും ഉപരിയായി, കാഴ്ചകളുടെ മായാജാലം ഒരുക്കി, യാത്രികന്‍ എന്ന നിലയില്‍ ഏതൊരാളുടെയും മനസ്സിലേക്ക് അനുഭവങ്ങളുടെ കുളിര്‍മഴ  പെയ്യിക്കാന്‍ നെല്ലിയാമ്പതിക്ക് കഴിയും എന്ന സത്യം ഉള്‍കൊള്ളാന്‍ ഈ യാത്രയിലൂടെ കഴിഞ്ഞു.                ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും പുറപ്പെട്ട ഞങ്ങള്‍ ആറംഗ സംഘം( എന്നെ കൂടാതെ അനൂപ്‌, സാഗര്‍, ഉണ്ണി, ബിനോയ്‌, അനീഷ്‌ ) ട്രെയിനിലും ബസിലുമായി  നെന്മാറ എത്തിയപ്പോള്‍ സമയം ഏതാണ്ട് 10.30 ആയിരുന്നു. സാഗറിന്‍റെ ഏട്ടന്‍ "പ്രശസ്ത സാഗര്‍ AVT. യില്‍ മാനേജര്‍ ആയി നെല്ലിയാമ്പതിയില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ പ്ലാന്‍ ചെയ്തതാണ് ഈ യാത്ര. നെന്മാറയ...

പ്രകൃതിയുടെ ആത്മാവ് തേടി ഒരു യാത്ര...

Image
 എന്‍റെ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. അത്കൊണ്ടു തന്നെ അവയോരോന്നും അത്രമേല്‍ എനിക്ക് പ്രിയപെട്ടതുമാണ്. ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് പോവുമ്പോള്‍ കണ്ടതിനെക്കാള്‍ മനോഹരമാണ് ഇവയെന്ന് തോന്നും. പല തവണ മാറ്റി വയ്ക്കപെട്ട യാത്രയായിരുന്നു, വണ്ടിപെരിയാറിലേക്ക്. സാഗറിന്‍റെ എട്ടന് (ഹാരിസണ്‍ മലയാളം കമ്പനിയുടെ അസി. മാനേജര്‍ ആണ് "പ്രശസ്ഥ  സാഗര്‍ ) വയനാട് നിന്നും വണ്ടിപെരിയാറിലേക്ക് സ്ഥലമാറ്റം ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തീരുമാനിച്ചതാണ്.  തീരുമാനിച്ചുറപ്പിച്ച പലരും അവസാന നിമിഷം ഒഴിവായെങ്കിലും, ഞാനും, സാഗറും, അനൂപും വണ്ടിപെരിയാറിലേക്ക് പുറപെടാന്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും കോട്ടയം വഴി കുമളിയിലേക്കുള്ള ബസില്‍ കയറി. രാവിലെ 6.15 നു പുറപെടുന ബസ്‌ 5  മണികൂര്‍ കൊണ്ടു വണ്ടിപെരിയാര്‍ എത്തിച്ചേരും. തലേന്നത്തെ രാത്രി ജോലിയും കഴിഞ്ഞാണ് വണ്ടി കയറിയെന്നതിനാല്‍ മൂന്നുപേരും ഉറക്കത്തിന്‍റെ ആലസ്യത്തിലായിരുന്നു. മുണ്ടക്കയം കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്. നട്ടുച്ചയ്ക്കും കാടിന്‍റെ പച്ചപ്പ...