സ്വപ്നങ്ങളുടെ താഴ്വരയിലൂടെ ഒരു യാത്ര
രാത്രി ജോലിയുടെ പരിക്ഷീണതകളാലും, നിദ്രാരഹിതമായ പകലുകളുടെ വിരസതകളാലും മനസ്സ് മടുപ്പിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടുമൊരു യാത്രയെകുറിച്ച് ചിന്തിച്ചത്.സകലതില്‍ നിന്നും ഊര്‍ന്നിറങ്ങി ഒരുയാത്ര.എന്‍റെയാത്രകള്‍ എല്ലാംതന്നെ അങ്ങനെയായിരുന്നുതാനും.ഇടമലയാര് കാട്ടിലേക്കായിരുന്നു യാത്ര. സുധീഷിനെ വിളിച്ചു, ഇടമലയാര്‍ ഫോറെസ്റ്റ് റേഞ്ചിലെ ഓഫീസര്‍ ആണ് കക്ഷി. വന്യജീവി കണക്കെടുപ്പില്‍ പങ്കെടുത്തശേഷം ഏതാണ്ട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടത്. വൈകുന്നേരത്തോടെ എത്തിച്ചേരാം എന്ന് അറിയിച്ചശേഷം രാവിലെതന്നെ ഭൂതത്താന്‍കെട്ടിലേക്ക് പുറപെട്ടു. 12മണിയോടെയാണ് അവിടെ എത്തിയത്. സമീപത്തെ ഹോട്ടലില്‍നിനും ഉച്ചഭക്ഷണവും കഴിച്ചു കാട്ടിലേക്ക് കയറി. നട്ടുച്ചയ്ക്കും കറുത്ത നിഴല്‍ വീണുകിടക്കുന്ന ഏറെപരിചിതമായ കാട്ടുവഴികളിലൂടെ നടന്നു പഴയഡാമിന് സമീപമെത്തി. സാധാരണയായി വിനോദയാത്രികര്‍ സന്ദര്‍ശിക്കുന്ന അവസാനഇടവും കഴിഞ്ഞു പാറക്കെട്ടിനിടയിലൂടെ തടാകം ലകഷ്യമാക്കി മുന്നോട്ടു നീങ്ങിയപ്പോള്‍, ആകാംഷയോടെ ഒരു യുവാവ്...