Posts

Showing posts from May, 2014

ദേവ ഭൂമിയില്‍

Image
ഏറെ നാളുകളായി എന്റെ ചിന്തകള്‍  ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഹിമ ശൃംങ്ഖങ്ങളിലായിരുന്നു. അനിര്‍വചനീയമായ സ്വപ്നങ്ങളില്‍, ഹിമപര്‍വ്വതങ്ങളുടെ മഹാനിരകളിലൂടെ താപസ്സനെ പോലെ, രാത്റിയെന്നോ പകലെന്നോ ഇല്ലാതെ എത്ര എത്ര തവണ ഞാന്‍ അലഞ്ഞു നടന്നിട്ടുണ്ട്. വിരാമമില്ലാതെ അതെന്റെ മനസ്സിനെ കുടഞ്ഞുകൊണ്ടിരുന്നു. പലപ്പൊഴായി തീരുമാനിച്ച യാത്റകള്‍ ഓരോ കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഓരോരുത്തര്ക്കും അവരുടെതായ തടവറകള്‍ ഉണ്ട്. ഒടുവില്‍ എന്റെ തടവറയുടെ അഴികള്‍ തകര്‍ത്തുകൊണ്ട് ഹിമാലയത്തിന്റെ താഴ്വരയിലേക്കുള്ള ദൂരം മുഴുവന്‍ ഞാന്‍  ഏകനായി പിന്നിട്ടിരിക്കുന്നു എന്ന  ആത്യന്തികമായ തിരിച്ചറിവ് പ്രചോദനപരമായ ആത്മവിശ്വാസവും സന്തോഷവും എന്നില്‍ നിറച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്‌ വിഭജിച്ചു രൂപികരിച്ചതാണ് ഉത്തരാഖണ്ട് എന്ന സംസ്ഥാനം. രണ്ടായിരാമാണ്ട്‌ നവംബറില്‍ ഉത്തരാഞ്ചല്‍ എന്ന് ആദ്യ പേരായ ഉത്തരാഖണ്ട്, ഇന്ത്യയിലെ ഇരുപത്തി ഏഴാമത്തെ സംസ്ഥാനമായി നിലവില്‍വന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള...