Posts

Showing posts from 2015

കുതിരമുഖി എന്ന സുന്ദരി

Image
മൌനത്തിന്റെ മഹാസാഗരത്തിൽ ആണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകൾക്കിടയിൽ 1905 മീറ്റർ / 6250 അടിഉയരത്തിൽ തല ഉയർത്തി നില്ക്കുന്ന പർവ്വത സുന്ദരി ....അതാണ്‌ കുദ്രെമുഖ് എന്ന കുതിരമുഖി. കർണ്ണാടകയിലെ ചിക്മഗ്ലൂർ ജില്ലയിലാണ് കുതിരമുഖ് നാഷണൽ പാർക്ക് സ്ഥിതിചെയുന്നത്. കുതിരയുടെ മുഖത്തോടു സാദൃശ്യമുള്ള പർവ്വത മുനമ്പിൽ നിന്നാണ് ആ പേരിന്റെ ഉത്ഭവം. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണത്. ഒഴുകി നടക്കുന്ന മേഘങ്ങൾക്ക് താഴെ, ഏകാന്തതയിൽ വനത്തിന്റെയും നീർച്ചോലകലുടെയും സംഗീതം ആസ്വദിച്ചുകൊണ്ട്‌ മലമുകളിലേക്കൊരു യാത്ര നിങ്ങൾ ഇഷ്ടപ്പെടുവെങ്കിൽ ഈ പ്രദേശം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മുല്ലോടി എന്ന വനഗ്രാമത്തിൽ നിന്നാണ് കുതിരമുഖിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ബാല്ലെഗൽ എന്ന പ്രദേശത്തുനിന്നും 6 കി.മി. മലകയറിയാണ്, ഏതാണ്ട് നാല്പതോളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന മുല്ലോടിയ്യിൽ എത്തുക. മുല്ലോടിയിൽ നിന്നും 10 കി.മി ആണ് കുതിരമുഖിയിലേക്കുള്ള ദൂരം. പുലരുവോളം നീണ്ട ആഘോഷങ്ങൾക്കൊടുവിലാണ് മംഗലാപുരത്തുനിന്നും ഞങ്ങളുടെ അഞ്ചംഗസംഘം കുതിരമുഖിയിലേക്ക് യാത്ര തിരിച്ചത്. ട്രെയിൻ വഴി മംഗലാപുരത്ത് എ...

മാസ്മരികം പർവ്വതവാസം

Image
പ്രകൃതിയുടെ അപാര വിസ്തൃതിയിൽ വിഹരിക്കുക എന്ന സ്വപ്നത്തോടെ ഉത്തരഖണ്ടിലേക്ക് ഒരിക്കൽക്കൂടി യാത്ര തിരിച്ചു. ആ സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി അതിന്റെ അപാരമായ ശക്തിയോടെ എന്നെ വശീകരിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സ്വന്തം നാടായ കേരളത്തിലേക്കെന്നപോലെ  ഞാൻ പലപ്പോഴും അവിടേക്ക് ഓടിയണയുന്നത്‌ ആ പ്രദേശത്തിന്റെ ആകർഷണം തടയാനാവാത്തവിധം അത്രമേൽ എന്നിൽ വ്യാപിക്കുന്നത്കൊണ്ടാണ്. നിറവാർന്ന  പ്രകൃതി പകരുന്ന വിചിത്രാനുഭൂതികൾ ഞാൻ പോലുമറിയാതെ എന്റെ ഹൃദയം കവരുന്നു. ഉത്തരഖണ്ടിനെ പിടിച്ചു കുലുക്കിയ പ്രളയം വീണ്ടും എന്റെ യാത്രാപഥം തിരുത്തിവരച്ചു. പൂക്കളുടെ താഴ്വരയിലെക്കുള്ള യാത്ര തുങ്ങ്നാഥ്, ബദരിനാഥ്- എന്നിവിടങ്ങളിലേക്കായി മാറ്റേണ്ടി വന്നു. നിറഞ്ഞ പകലിലാണ് ഹരിദ്വാറിൽ വണ്ടിയിറങ്ങിയത്. ഹരിദ്വാർ എനിക്ക് തീർത്തും അപരിചിതമായ പട്ടണമാണ്. ഈ പട്ടണത്തെ മുഴുവൻ അറിയുന്നതിനും കണ്ടു തീർക്കുന്നതിനുമുള്ള എന്റെ ആഗ്രഹത്തെ സമയ പരിമിതിമൂലം നിയന്ത്രിക്കേണ്ടി വന്നതിനാൽ ഞാൻ അല്പം സങ്കടത്തിലുമായിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം ഋഷികേശിലേക്കുള്ള ബസ്സിൽ കയറി. റെയിൽവേ സ്റ്റെഷനു ...

ലളിത സുന്ദരം... സിക്കിം

Image
കല്കട്ടയിലെ ഹൌറ സ്റ്റെഷനിലേക്ക് വണ്ടി അടുക്കുമ്പോൾ നട്ടുച്ചയുടെ ആലസ്യതയിലായിരുന്നു ഞാൻ. ചിറാപുഞ്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ഇന്ത്യയിലെ ഏറ്റവും വലുതും, പുരാതനവുമായ ഹൌറ സ്റ്റെഷൻ സന്ദർശിക്കാൻ അവസരമുണ്ടായത്. സ്വപ്നങ്ങളുടെ പാത പിന്തുടർന്ന എന്റെ യാത്രകളിലെ അത്രമേൽ അസാധാരണമായ ഒന്നായിരുന്നു ഈ യാത്ര. ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്തേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. രണ്ടു ദിവസം ചിറാപുഞ്ചിയിലും മൂന്നു ദിവസം സിക്കിമിലും ചിലവഴിക്കാൻ തീരുമാനിച്ചാണ് യാത്ര പുറപ്പെട്ടത്‌. ഹൗറയിൽ നിന്നും ഉച്ചയ്ക്ക് 2.30ന് ആണ് ഗുവാഹട്ടിയിലെക്കുള്ള തീവണ്ടി. രാവിലെ ഏഴുമണിയോടെ ആസാമിലെ ഗുവാഹട്ടിയിൽ എത്തിയശേഷം അവിടെനിന്ന് റോഡ്‌ മാർഗ്ഗം മേഘാലയയുടെ തലസ്ഥാനമായ ഷില്ലൊങ്ങിലെക്കു പോകുവനാണ് തീരുമാനിച്ചിരുന്നത്. (മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമായ ചിറാപുഞ്ചി ഇന്ന് സോഹ്ര എന്നാണ് അറിയപെടുന്നത്).  ഒരുമണിയോടെ ഹൌറയിലെത്തിയശേഷം സ്റ്റെഷനിൽതന്നെയുള്ള ഭക്ഷണശാലയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് കാത്തിരിപ്പ്‌ തുടങ്ങി. 23 പ്ലാറ്റ്ഫൊമുകൾഉള്ള വലിയൊരു കെട്ടിടസ...