മാസ്മരികം പർവ്വതവാസം
പ്രകൃതിയുടെ അപാര വിസ്തൃതിയിൽ വിഹരിക്കുക എന്ന സ്വപ്നത്തോടെ ഉത്തരഖണ്ടിലേക്ക് ഒരിക്കൽക്കൂടി യാത്ര തിരിച്ചു. ആ സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി അതിന്റെ അപാരമായ ശക്തിയോടെ എന്നെ വശീകരിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സ്വന്തം നാടായ കേരളത്തിലേക്കെന്നപോലെ ഞാൻ പലപ്പോഴും അവിടേക്ക് ഓടിയണയുന്നത് ആ പ്രദേശത്തിന്റെ ആകർഷണം തടയാനാവാത്തവിധം അത്രമേൽ എന്നിൽ വ്യാപിക്കുന്നത്കൊണ്ടാണ്. നിറവാർന്ന പ്രകൃതി പകരുന്ന വിചിത്രാനുഭൂതികൾ ഞാൻ പോലുമറിയാതെ എന്റെ ഹൃദയം കവരുന്നു. ഉത്തരഖണ്ടിനെ പിടിച്ചു കുലുക്കിയ പ്രളയം വീണ്ടും എന്റെ യാത്രാപഥം തിരുത്തിവരച്ചു. പൂക്കളുടെ താഴ്വരയിലെക്കുള്ള യാത്ര തുങ്ങ്നാഥ്, ബദരിനാഥ്- എന്നിവിടങ്ങളിലേക്കായി മാറ്റേണ്ടി വന്നു. നിറഞ്ഞ പകലിലാണ് ഹരിദ്വാറിൽ വണ്ടിയിറങ്ങിയത്. ഹരിദ്വാർ എനിക്ക് തീർത്തും അപരിചിതമായ പട്ടണമാണ്. ഈ പട്ടണത്തെ മുഴുവൻ അറിയുന്നതിനും കണ്ടു തീർക്കുന്നതിനുമുള്ള എന്റെ ആഗ്രഹത്തെ സമയ പരിമിതിമൂലം നിയന്ത്രിക്കേണ്ടി വന്നതിനാൽ ഞാൻ അല്പം സങ്കടത്തിലുമായിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം ഋഷികേശിലേക്കുള്ള ബസ്സിൽ കയറി. റെയിൽവേ സ്റ്റെഷനു ...