Posts

Showing posts from 2017

ശാന്ത സുന്ദരം : ശാസ്താംകോട്ട

Image
പോക്കുവെയിലിന്റെ ചുവന്ന തുണ്ടുകൾ ഇല്ലിത്തലപ്പിൽ തൂങ്ങിപിടിച്ചു നിന്നിരുന്ന സന്ധ്യയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായലായ  ശാസ്താംകോട്ട കായൽ കരയിൽ എത്തിച്ചേർന്നത്. ഏകാന്ത യാത്രയ്ക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര. തടാകത്തിൽനിന്നും വിളിപ്പാടകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിചാരിതമായി കിട്ടിയ അവസരമാണ് രാത്രിയിലെ കായൽ യാത്ര.  സംഘത്തിലെ പലരും  എത്തിയിരുന്നില്ല, അതിനാൽ തടാകക്കരയിലേക്ക് നടന്നു. അസ്തമയത്തോടൊപ്പം കനത്തു വരുന്ന തണൽ.  തണുത്ത സന്ധ്യ നാലുവശത്തു നിന്നും പൊതിഞ്ഞു. ഇല്ലിത്തലപ്പിൽ ചുവന്ന വെയിൽ. ചുറ്റുപാടുമുള്ള പച്ചവിരിപ്പ് അവസാനിക്കുന്നിടത്തു നീലാകാശം ചെന്ന് മുട്ടുന്നു. ചന്ദ്രനുദിക്കാത്ത രാത്രിയുടെ കനത്ത ഇരുൾ പരന്നതോടെ വിശാലമായ തടാകത്തിനു ചുറ്റുമുള്ള മായികലോകം, അതിന്റെ രഹസ്യമായ മൂടുപടം എടുത്തുമാറ്റി എന്നെ വിസ്മയിപ്പിച്ചു. മുകളിൽ  മഴയിൽ കഴുകി ശുദ്ധമാക്കിയ ആകാശം. ചുറ്റുപാടും മിന്നാമിനുങ്ങുകളുടെ സ്വപ്ന ലോകം. ഇങ്ങനെ ഒരു കാഴ്ചയുമായുള്ള പരിചയം, ബാല്യകാലത്തെ ഓർമ്മകളുടെ താളുകളിൽ ഒളി...

കസവ് ചുറ്റിയ ഗ്രാമത്തിൽ .... കുത്താമ്പുള്ളി

Image
ശ്രീ വില്വാദ്രിനാഥക്ഷേത്രം സ്ഥിതിചെയുന്ന തിരുവില്വാമലയിൽ നിന്നും 4 കി. മി. അകലെയാണ് കേരളത്തിന്റെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി. പ്രകൃതിനെയ്ത മനോഹരമായ കസവുപോലെ ഗായത്രിപുഴ അതിരിടുന്ന ഗ്രാമം. ഗായത്രി പുഴയും ഭാരതപുഴയും സംഗമിക്കുന്ന ഇടം കൂടിയാണ് കുത്താമ്പുള്ളി.  തിരുവില്വാമലയിൽനിന്നും പട്ടിന്റെ പിറവിതേടി കുത്താമ്പുള്ളിയിലേക്കുള്ള  യാത്രയിൽ വഴിയിലുടനീളം വ്യാപാരശാലകൾ കാണാം. സ്വർണ്ണനൂലിൽ തീർത്ത വർണ്ണ വിസ്മയങ്ങളുമായി കുത്താമ്പുള്ളി സാരികൾ നിറഞ്ഞു നില്ക്കുന്ന കടകൾ. പരമ്പരാഗത രീതിയിൽ, രാപ്പകലുകളുടെ അദ്ധ്വാനം കൊണ്ട് നെയ്തെടുക്കുന്ന ആറര മീറ്ററിൽ തീർത്ത വിസ്മയങ്ങളാണ് ഓരോ കടയുടെയും മുഖമുദ്ര. തിരുവില്വാമലയിൽനിന്നുള്ള ബസ് യാത്ര കുത്താമ്പുള്ളി സൌഡേശ്വരി അമ്മൻകോവിൽ ക്ഷേത്രത്തിനു സമീപമാണ് അവസാനിച്ചത്. തെരുവിനിരുവശവും മുഖാമുഖം നോക്കി നിൽക്കുന്ന വീടുകൾക്ക് പലതിനും ഒരേ രൂപഭാവമാണ്.  അരിപ്പൊടി കോലമെഴുതിയ അഗ്രഹാര തെരുവുകൾ. ചാറ്റൽ മഴയേറ്റ്‌ തെരുവിലൂടെ നടക്കുമ്പോൾ വീടുകളുടെ ഇരുളടഞ്ഞ മൂലകളിൽ നിന്ന് തറിയൊച്ച കേൾക്കാമായിരുന്നു. ആസമയമത്രയും ഈ ഗ്രാമത്തിന്റെ ചര...