കസവ് ചുറ്റിയ ഗ്രാമത്തിൽ .... കുത്താമ്പുള്ളി
ശ്രീ വില്വാദ്രിനാഥക്ഷേത്രം സ്ഥിതിചെയുന്ന തിരുവില്വാമലയിൽ നിന്നും 4 കി. മി. അകലെയാണ് കേരളത്തിന്റെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി. പ്രകൃതിനെയ്ത മനോഹരമായ കസവുപോലെ ഗായത്രിപുഴ അതിരിടുന്ന ഗ്രാമം. ഗായത്രി പുഴയും ഭാരതപുഴയും സംഗമിക്കുന്ന ഇടം കൂടിയാണ് കുത്താമ്പുള്ളി.
തിരുവില്വാമലയിൽനിന്നും പട്ടിന്റെ പിറവിതേടി കുത്താമ്പുള്ളിയിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം വ്യാപാരശാലകൾ കാണാം. സ്വർണ്ണനൂലിൽ തീർത്ത വർണ്ണ വിസ്മയങ്ങളുമായി കുത്താമ്പുള്ളി സാരികൾ നിറഞ്ഞു നില്ക്കുന്ന കടകൾ. പരമ്പരാഗത രീതിയിൽ, രാപ്പകലുകളുടെ അദ്ധ്വാനം കൊണ്ട് നെയ്തെടുക്കുന്ന ആറര മീറ്ററിൽ തീർത്ത വിസ്മയങ്ങളാണ് ഓരോ കടയുടെയും മുഖമുദ്ര. തിരുവില്വാമലയിൽനിന്നുള്ള ബസ് യാത്ര കുത്താമ്പുള്ളി സൌഡേശ്വരി അമ്മൻകോവിൽ ക്ഷേത്രത്തിനു സമീപമാണ് അവസാനിച്ചത്.
തെരുവിനിരുവശവും മുഖാമുഖം നോക്കി നിൽക്കുന്ന വീടുകൾക്ക് പലതിനും ഒരേ രൂപഭാവമാണ്. അരിപ്പൊടി കോലമെഴുതിയ അഗ്രഹാര തെരുവുകൾ. ചാറ്റൽ മഴയേറ്റ് തെരുവിലൂടെ നടക്കുമ്പോൾ വീടുകളുടെ ഇരുളടഞ്ഞ മൂലകളിൽ നിന്ന് തറിയൊച്ച കേൾക്കാമായിരുന്നു.
ആസമയമത്രയും ഈ ഗ്രാമത്തിന്റെ ചരിത്രമായിരുന്നു എന്റെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയത്. അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് കൊച്ചിരാജാവ് കൊട്ടാരത്തിലേക്ക് വേണ്ട വസ്ത്രങ്ങൾ നിർമ്മിക്കുവാനായി മൈസൂരിൽ നിന്നും നാട്ടിലെത്തിച്ച പൂർവ്വികരുടെ പിൻ തലമുറയാണ് ഇന്ന് ഗ്രാമത്തിലുള്ളത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഇന്ന് ഗ്രാമത്തിലുണ്ട്.
തണുപ്പകറ്റാനായി ചായക്കടയിലേക്ക് കയറിയ ഞാൻ ഒരുനിമിഷം കേരളത്തിന് പുറത്തെവിടെയോ എത്തിപെട്ടതായി സംശയിച്ചുപോയി. വെടിവെട്ടവുമായി അവിടെ കൂടിയിരുന്ന നാട്ടുകാരൊക്കെയും സംസാരിക്കുന്നത് കന്നഡയാണ്. പിന്നീടാണ് അവരുടെ പൂർവ്വചരിത്രത്തെ കുറിച്ച് ബോധവാനായത്. പട്ടു വാങ്ങാൻ എത്തുന്നവരോടും മറ്റും തമിഴും മലയാളവും സംസാരിക്കുമെങ്കിൽപോലും ദേവാംഗ സമുദായത്തിലുള്ള അവർ പരസ്പരം സംസാരിക്കുന്നത് കന്നഡയാണ്. അറിയെപ്പെടാത്ത ഒരു സമാന്തര ലോകം അവിടെ കുടികൊളുന്നുണ്ട് എന്നെനിക്കു തോന്നി .

ഓരോ വീടിനോട് ചേർന്നും നെയ്ത്തുശാലയുണ്ട്. ഇവിടെത്തെ ഓരോ വീടും ഓരോ കച്ചവടസ്ഥാപനം കൂടിയാണ്.
തറിയോച്ച കേൾക്കുന്ന ഒരു വീട്ടിലേക്ക് കയറവേ, നെയ്ത്ത് പണിയിൽ മുഴുകിയിരുന്ന സ്ത്രീ, താഴെ വിരിച്ച പുല്ലു പായയിലേക്ക് സ്വീകരിച്ചിരുത്തി. ചമ്രം പടഞ്ഞിരിക്കവേ പട്ടിന്റെ വിസ്മയങ്ങൾ മുന്നിൽ വിടർന്നു. സാരീ വാങ്ങുകയല്ല ഉദ്ദേശ്യം എന്ന് അല്പം ആശങ്കയോടെയാണ് അറിയിച്ചത്. എന്നാൽ പരിഭവം ഏതുമേ ഇല്ലാതെ അവർ എന്നെ നെയ്ത്ത് ശാലയിലേക്ക് കൊണ്ടുപോയി. തറിയിൽ നൂൽ പാകുന്നത് മുതൽ സാരീ പിറവിയെടുക്കുന്നത് വരെയുള്ള ഘട്ടങ്ങൾ ഓരോന്നും വിശദീകരിച്ചു. 700 മുതൽ 5000 രൂപ വരെയുള്ള സാരികൾ അവിടെ രൂപപ്പെടുന്നു. ശ്രീകൃഷ്ണന്റെ രൂപവും, പീലിനീർത്തിയ മയിലും , കഥകളിയുമെല്ലാം സ്വർണ്ണ നൂലുകളാൽ പുടവകളിൽ വിരിയുന്നു.
2011- ൽ ലഭിച്ച ഭൌമ സൂചിക അംഗീകാരം-geographical Indication- (പരമ്പരാഗതമായതോ-ഭൂമി ശാസ്ത്രപരമോ ആയ പ്രത്യേകതകളുള്ള മികച്ച ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ലോകവ്യാപാരസംഘടന- (WTO) നല്കുന്ന അംഗീകാരമാണത്) കുത്താമ്പുള്ളി സാരികളെ ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്.
എന്നിരുന്നാലും രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളിൽ നാലിലൊന്നു മാത്രമാണ് ഇന്ന് നെയ്ത്ത് ഉപജീവനമാക്കിയിരിക്കുന്നത് . അവരിൽ തന്നെ അൻപതു വയസ്സിൽ താഴെ പ്രായമായവർ ആരുംതന്നെയില്ല എന്നത് ഈ വ്യവസായത്തിന്റെ ഭാവിയിലേക്ക് നീളുന്ന ഒരു ചോദ്യചിഹ്നമാണ്.
പുതുതലമുറയാൽ തീർത്തും അവഗണിക്കപ്പെട്ടിരിക്കുകയാണ് വ്യവസായം എന്നവർ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങാൻ നേരം കാലവർഷത്തിന്റെ തീവ്രത വെളിപ്പെടുത്തികൊണ്ട് താഴേക്ക് പൊട്ടിവീഴാൻ ഒരുങ്ങുകയായിരുന്നു ആകാശം. തിടുക്കത്തിൽ ഭാരതപുഴയുടെ തീരത്തേക്ക് നടന്നു. മഴയ്ക്ക് വേണ്ടിയുള്ള നിമിഷനേരത്തെ കാത്തിരിപ്പ്. കനം കൂടിക്കൊണ്ടിരുന്ന നിശബ്ദതയെ കുടഞ്ഞകറ്റി മഴയെത്തി. പുഴക്കരയിലിരുന്ന് മതിയാവോളം മഴ നനഞ്ഞു, മഴയറിഞ്ഞു. മഴയ്ക്ക് മുഖം കൊടുത്ത് ബസ്സിൽ ഇരിക്കവേ കുത്താമ്പുള്ളി പിറകിൽമാഞ്ഞു, ഒരു ദേശത്തിന്റെ തനിമയും സംസ്കാരവും തേടിയുള്ള ഒരു യാത്രയും.

നെയ്തെടുക്കുന്ന കസവിന്റെ തിളക്കവും ഭംഗിയും ഇല്ലാതെ പോവുന്ന കുറേ ജീവിതങ്ങൾ. തലമുറകൾ കൈ മാറി വന്ന കരവിരുതും പാരമ്പര്യവും ഇനിയുമെത്ര നാൾ കൂടെ എന്ന ആശങ്കൾക്കിടയിലും ആ പാരമ്പര്യത്തനിമ കൈവിടാതെ കുറേ പേർ. കസവും ചരിത്രവും ഇഴ നെയ്തെടുത്ത, കൈത്തറിപ്പെരുമയുടെ കസവ് കഥകൾ നെയ്തെടുത്ത ഒരു ദേശത്തിന്റെ മികച്ച അവതരണം.. സഞ്ചാരം തുടരുക.. സഞ്ചാരക്കുറിപ്പുകൾ തുടരുക. ആശംസകൾ..
ReplyDeleteനെയ്തെടുക്കുന്ന കസവിന്റെ തിളക്കവും ഭംഗിയും ഇല്ലാതെ പോവുന്ന കുറേ ജീവിതങ്ങൾ. തലമുറകൾ കൈ മാറി വന്ന കരവിരുതും പാരമ്പര്യവും ഇനിയുമെത്ര നാൾ കൂടെ എന്ന ആശങ്കൾക്കിടയിലും ആ പാരമ്പര്യത്തനിമ കൈവിടാതെ കുറേ പേർ. കസവും ചരിത്രവും ഇഴ നെയ്തെടുത്ത, കൈത്തറിപ്പെരുമയുടെ കസവ് കഥകൾ നെയ്തെടുത്ത ഒരു ദേശത്തിന്റെ മികച്ച അവതരണം.. സഞ്ചാരം തുടരുക.. സഞ്ചാരക്കുറിപ്പുകൾ തുടരുക. ആശംസകൾ..
ReplyDeleteniceeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
ReplyDelete